
വടകര: 'സര്‍ഗാത്മക വിദ്യാര്‍ഥി മുന്നേറ്റം' എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ വടകര മേഖല സംഘടിപ്പിച്ച മേഖലാ സമ്മേളനം സമാപിച്ചു. വടകര കോട്ടപ്പറമ്പില്‍ നടന്ന പൊതുസമ്മേളനം എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ.കെ മസീഹ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.ഷൈജു മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി മേഖലാ പ്രസിഡന്റ് യു.മൊയ്തു, എസ്.ഐ.ഒ ജില്ലാസമിതി അംഗം ടി.ഇസ്മായില്‍ വേളം എന്നിവര്‍ പ്രസംഗിച്ചു. .കെ അസ്ഗറലി സ്വാഗതവും സിദ്ധീഖ് അസ്ലം നന്ദിയും പറഞ്ഞു. പ്രകടനത്തിന് സജീര്‍ എടച്ചേരി ഇസ്മായില്‍ കോട്ടക്കല്‍, റഷീദ് ആയഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.
